പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പുഷ്പാര്‍ച്ചന; പരാതി നല്‍കി സിപിഎം

ആലപ്പുഴ: പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പായാണ് രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്.

അതെസമയം ബിജിപി സ്ഥാനാര്‍ത്ഥി പുഷ്പാര്‍ച്ചന നടത്തിയ സംഭവത്തില്‍ സിപിഎം ഡിജിപിക്കും എസ്പിക്കും പരാതി നല്‍കി. ബോധപൂര്‍വം കുഴപ്പങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രക്തസാക്ഷി മണ്ഡപത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പുഷ്പാര്‍ച്ചനയെന്ന് സിപിഎം പറഞ്ഞു.

പുലര്‍ച്ചയാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തി പൂട്ട് തല്ലിത്തകര്‍ത്ത് പുഷ്പാര്‍ച്ചന നടത്തിയതെന്നും ബിജെപി നേതൃത്വം ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്ന് സിപഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top