Section

malabari-logo-mobile

പെന്‍ഷന്‍ 2500 രൂപയാക്കും;40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും, വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ : പ്രകടന പത്രിക പുറത്തിറക്കി എല്‍ഡിഎഫ്

HIGHLIGHTS : തിരുവനന്തപുരം: നിരവധി ജനകീയ പ്രഖ്യാപനങ്ങളുമായി ഇടതപക്ഷ ജനാധിപത്യമുന്നണിയുടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. രണ്ടുഭാഗങ്ങളായാണ...

തിരുവനന്തപുരം: നിരവധി ജനകീയ പ്രഖ്യാപനങ്ങളുമായി ഇടതപക്ഷ ജനാധിപത്യമുന്നണിയുടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. രണ്ടുഭാഗങ്ങളായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളുമാണ് ഉള്ളത്.
ക്ഷേമ പെന്‍ഷന്‍ ഘട്ടംഘട്ടമായി 2500 രൂപയാക്കി ഉയര്‍ത്തും, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കും. കാര്‍ഷിക മേഖലയില്‍ അഞ്ചു ലക്ഷവും കാര്‍ഷികേതരമേഖലയില്‍ 10 ലക്ഷം ഉപജീവന തൊഴിലുകള്‍ സൃഷ്ടിക്കും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ചുവര്‍ഷം കൊണ്ട് 15,000 പുതിയ സ്റ്റാര്‍ട്ട്അപ്പുകള്‍ കൂടി ആരംഭിക്കും. മുഴവന്‍ ആദിവാസി- പട്ടികജാതി കുടുംബങ്ങള്‍ക്കും വീട് ഉറപ്പുവരുത്തും, പൊതുമേഖലയെ സംരക്ഷിക്കും, കേരളത്തെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബുകളില്‍ ഒന്നായി കേരളത്തെ മാറ്റും.

ആരോഗ്യ സംരക്ഷണം ലോകോത്തരം താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളുടെ കെട്ടിട നിര്‍മ്മാണം അടക്കമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും.

sameeksha-malabarinews

സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. പുതിയ ഫര്‍ണ്ണിച്ചര്‍, ലാബ്, ലൈബ്രറി, കളിക്കളങ്ങള്‍ ഉറപ്പുവരുത്തും. വിദ്യാഭ്യാസ നിലവാരത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കു പരിഹാരബോധനത്തിനും പ്രത്യേക വിഷയങ്ങള്‍ക്കുള്ള പോഷണത്തിനും അധ്യയന അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്‌കീമുകളെ ശക്തിപ്പെടുത്തും. സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കും. മുഴുവന്‍ കുട്ടികളും മിനിമം ശേഷി നേടുമെന്ന് ഉറപ്പിക്കും.

തീരദേശ വികസന പാക്കേജ് തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.

യുവാക്കളുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും ക്ഷേമത്തിന് മുന്‍തൂക്കം നല്‍കുന്നതാണ് പ്രകടനപത്രിക.

എകെജി സെന്ററില്‍ നടന്ന ചടങ്ങിലാണ് എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍, സിപിഐ സംസ്ഥാ സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
എകെജി സെന്ററില്‍ നടന്ന ചടങ്ങിലാണ് എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍, സിപിഐ സംസ്ഥാ സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!