ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മംഗളൂരുവില്‍ എത്തിയ സിപിഐ നേതാവ് ബിനോയ് വിശ്വം കസ്റ്റഡിയില്‍. ബിനോയ് വിശ്വത്തെയും എട്ട് സിപിഐ നേതാക്കളെയുമാണ് കസ്റ്റഡിയില്‍ എടുത്തത്.
കര്‍ഫ്യൂ ലംഘിച്ച് നഗരത്തില്‍ പ്രതിഷേധിച്ചതിനാണ് ബിനോയ് വിശ്വത്തെ കസ്റ്റഡിയില്‍ എടുത്തത്.
പൗരത്വഭേദഗതിക്കെതിരെ കഴിഞ്ഞദിവസം മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ഇതെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




