ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്ത ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് ആസാദിനെ കസ്റ്റഡിയില്‍ എടുത്തത്.

പ്രതിഷേധക്കാര്‍ ആസാദിനെ വിട്ടുതരില്ലെന്ന് പറഞ്ഞ് പ്രതിഷേധിച്ചപ്പോള്‍ കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ആസാദ് പോകാന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ കസ്റ്റഡിയില്‍ എടുത്ത നാല്‍പതോളം പേര വിട്ടയക്കണം എന്ന് ആവശ്യപ്പെട്ടാണ് ആസാദിന്റെ നേതൃത്വത്തില്‍ ജുമഅ പരിസരത്ത് ശക്തമായ പ്രതിഷേധം നടന്നത്.

Share news
error: Content is protected !!
Scroll to Top