ജെ. ചിഞ്ചുറാണി: സിപിഐ-യുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ മന്ത്രി

J. Chinchurani: The first woman minister in the history of the CPI

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊല്ലം: കൊല്ലം പട്ടണത്തിലെ അറിയപ്പെടുന്ന കായിക താരമായിരുന്നു ഒരു കാലത്ത് ജെ ചിഞ്ചുറാണി. കളിക്കളത്തില്‍ നിന്നാര്‍ജ്ജിച്ച ആത്മവിശ്വാസം കൈമുതലാക്കിയാണ് പഞ്ചായത്തംഗത്തില്‍ നിന്ന് സംസ്ഥാന മന്ത്രിസഭയിലെ അംഗത്തത്തിലേക്കുള്ള ചിഞ്ചുവിന്റെ വളര്‍ച്ച.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഹിളാ സംഘത്തിന്റെ നേതാവായി ദീര്‍ഘക്കാലം പ്രവര്‍ത്തിച്ച ചിഞ്ചുറാണി സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗവുമാണ്. പാര്‍ട്ടി പിളര്‍പ്പിനുശേഷം സിപിഐ-യുടെ ചരിത്രത്തിലെ ആദ്യ വനിതാ മന്ത്രിയാണ് ചിഞ്ചുറാണി എന്ന പ്രത്യേകതയുമുണ്ട്.

2021-ലെ തിരഞ്ഞെടുപ്പില്‍ കെപിസിസി സെക്രട്ടറിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ എം.എം. നസീറിനെ 13,128 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ചിഞ്ചുറാണി നിയമസഭയിലേക്ക് എത്തിയത്

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •