Section

malabari-logo-mobile

കൊല്ലത്ത് ബ്ലാക്ക് ഫംഗസ്

HIGHLIGHTS : Black fungus in Kollam

കൊല്ലം: ജില്ലയില്‍ ആദ്യമായി ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു. 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫങ്കസ് സ്ഥിരീകരിച്ചത്.

കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഒരാഴ്ചയായി തുടരുന്ന കണ്ണിലെ മങ്ങലും അതിശക്തമായ തലവേദനയേയും തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

sameeksha-malabarinews

ബ്ലാക്ക് ഫംഗസ് സാന്നിധ്യം കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിലും, ഗുജറാത്തിലും കാണുന്ന പ്രത്യേക ഫംഗല്‍ ഇന്‍ഫെക്ഷന്‍ അപൂര്‍വമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!