സി.പി.കുഞ്ഞി മൂസ ഹാജി (73) നിര്യാതനായി

HIGHLIGHTS : CP Kunji Musa Haji (73) passed away

താനൂര്‍. ചിറക്കല്‍ പള്ളിക്ക് സമീപം പരേതനായ തുണിക്കച്ചവടക്കാരന്‍ എ.പി.ബാപ്പുഹാജിയുടേയും സി.പി.കദീജ ഹജുമ്മയുടേയും മകന്‍ സി.പി.കുഞ്ഞി മൂസ ഹാജി (73) നിര്യാതനായി.

തിരൂര്‍ ക്രിംബിസ് ബേക്കറി, നഗരത്തിലെ അല്‍കമര്‍, മുനാസ് ട്രേഡേഴ്‌സ് ഉടമയും ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്നു. താനൂര്‍ ടൗണ്‍ പുതിയപള്ളി കമ്മിറ്റി പ്രസിഡന്റും ചിറക്കല്‍ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു.

ഭാര്യ: നസീമ(കടലുണ്ടി). മക്കള്‍: മുനാസ് മൂസ (സൗദി), സജിലു മൂസ
(തലക്കടത്തൂര്‍). മരുമക്കള്‍: പി.ടി. അന്‍വര്‍ ബാബു (എറണാകുളം), ഡോ. ലുബ്‌ന (സൗദി). സഹോദരങ്ങള്‍: സി.പി. ഫാത്തിമ, ആയിഷ അബൂബക്കര്‍ (തിരൂര്‍), ആമിന കരീഷ, സഫിയ ഷുക്കൂര്‍ (ഇരുവരും ചാവക്കാട്), സി.പി. അബ്ദുറഹിമാന്‍, ഇബ്രാഹിം (മനോരമ പ്രാദേശിക ലേഖകന്‍), മുഹമ്മദ് മൊയ്തീന്‍ ( ഖത്തര്‍), പരേതയായ നഫീസ ഷെരീഫ് (പുന്നയൂര്‍കുളം). കബറടക്കം ഞായര്‍ 10ന് ടൗണ്‍ പുതിയ പള്ളിയില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!