സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിനുള്ള പരിശീലനം ആരംഭിച്ചു

HIGHLIGHTS : Training for the district team participating in the state masters meet has begun

പരപ്പനങ്ങാടി: തിരുവനന്തപുരം ആറ്റിങ്ങല്‍ വെച്ച് നടക്കുന്ന മാസ്റ്റേഴ്‌സ് അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ മാസ്റ്റേഴ്‌സ് കായികതാരങ്ങള്‍ക്കുള്ള പരിശീലനം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. എം എ കബീര്‍ നിര്‍വഹിച്ചു.തുടര്‍ന്ന് തിരൂരില്‍ വച്ച് നടന്ന ജില്ലാ മീറ്റില്‍ വിജയിച്ച കായികതാരങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സ്വര്‍ണ്ണാലയ എം ഡി റഫീഖ് വിതരണം ചെയ്തു.

തുടര്‍ന്ന് മാര്‍ച്ച് പാസ്റ്റിന്റെ പരിശീലനവും അത്ലറ്റിക് പരിശീലനവും നടന്നു. നവംബര്‍ 9 മുതല്‍ 14 വരെയാണ് പരിശീലനം. പരിശീലനത്തില്‍ 30 വയസ്സ് മുതല്‍ 80 വയസ് വരെയുള്ള താരങ്ങള്‍ പങ്കെടുത്തു.പരപ്പനങ്ങാടി വാക്കേഴ്‌സ് ഗ്രൗണ്ടില്‍ വച്ച് നടന്ന ചടങ്ങില്‍ ജില്ലാ മാസ്റ്റേഴ്‌സ് സെക്രട്ടറി അബ്ദുല്‍സലാം മച്ചിങ്ങല്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാക്കേഴ്‌സ് ക്ലബ്ബ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ ആശംസകള്‍ അറിയിച്ചു. ക്ലബ്ബ് സെക്രട്ടറി കെ ടി. വിനോദ് നന്ദിയും പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!