സമുദായത്തിന്റെ ഐക്യം കാത്തു സൂക്ഷിക്കണം; ലീഗ്-സമസ്ത നേതാക്കള്‍ ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു

HIGHLIGHTS : The unity of the community should be maintained; The league-wide leaders met the media together

കോഴിക്കോട്:  ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു ലീഗ്-സമസ്ത നേതാക്കള്‍. ഉമര്‍ ഫൈസി മുക്കത്തിന്റെ ഖാസി വിഷയത്തിലെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഭിന്നസ്വരം ഉണ്ടാകുന്നതില്‍ കാര്യമില്ലെന്നും ഒരേ കുടുംബമാകുമ്പോള്‍ അതൊക്കെ സ്വാഭാവികമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമുദായത്തിന്റെ ഐക്യം കാത്തു സൂക്ഷിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട് ചേര്‍ന്ന സമസ്ത മത വിദ്യാഭ്യാസ ബോര്‍ഡ് യോഗത്തിനിടെയാണ് നേതാക്കളുടെ പ്രതികരണം. ഖാസി ഫൗണ്ടേഷന്‍ സമസ്തക്ക് എതിരല്ലെന്ന് പറഞ്ഞ ജിഫ്രി മുത്തുക്കോയ തങ്ങള്‍ , അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമെന്നും എല്ലാ പ്രശ്നങ്ങളും സമസ്ത തന്നെ പരിഹരിക്കുമെന്നും വ്യക്തമാക്കി.

sameeksha-malabarinews

സമസ്തയുമായി ഭിന്നതയില്ലെന്നും സാമുദായിക ഐക്യമാണ് പ്രധാനമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ പറഞ്ഞു. ഉമര്‍ ഫൈസി മുക്കം, അബ്ദു സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിനിടെയാണ് ഇരുവരും പ്രതികരിച്ചത്. എന്നാല്‍ യോഗം നടക്കുന്ന സമസ്ത ഓഫീസിന് മുന്നില്‍ ഉമര്‍ ഫൈസി മുക്കത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. സമസ്ത പ്രവര്‍ത്തകരുടേത് എന്ന പേരില്‍ സ്ഥാപിച്ച ബോര്‍ഡ് അധികം വൈകാതെ ഓഫീസ് അധികൃതര്‍ എടുത്ത് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!