
മലപ്പുറം: വാഴക്കാട് മുണ്ടുമുഴിയില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറിയിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു. വാഴക്കാട് അനന്തായൂര്‍ സ്വദേശി കുറുമ്പാലിക്കോട് മുഹമ്മദ് അഷ്‌റഫ്, സഹോദരപുത്രന്‍ നിയാസ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ടെത്തിയ ലോറി, കാറിലും ബൈക്കിലും നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവര്‍ ചികിത്സയിലാണ്.
ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്..
കരിങ്കല്ലുമായി വന്ന ടിപ്പര്‍ ലോറി ആദ്യം എതിര്‍ദിശയില്‍വന്ന കാറിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ചെന്നിടിച്ചു. സ്‌കൂട്ടറിന് സമീപംനിന്ന് സംസാരിക്കുകയായിരുന്നു അഷറഫും നിയാസും. ഇരുവരെയും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടിപ്പറിടിച്ച കാറിലുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടിപ്പറിന്റെ ഇടിയേറ്റ കാര്‍ സമീപത്തുണ്ടായിരുന്ന ഓട്ടോയിലിടിക്കുകയും ഓട്ടോ വയലിലേക്ക് മറിയുകയും ചെയ്തു. കാറിലിടിച്ച ശേഷം ടിപ്പര്‍ തൊട്ടടുത്തുണ്ടായിരുന്ന കടകള്‍ക്കുമുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നോളം വാഹനങ്ങളിലും ഇടിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




