Section

malabari-logo-mobile

കോവിഷീല്‍ഡിന്റെ വില കുറച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്; സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസ് 300 രൂപയ്ക്ക്

HIGHLIGHTS : Serum Institute lowers the price of Covshield; States get a dose of Rs 300

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് വാക്സിന്റെ വില കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ഡോസിന് 300 രൂപ നിരക്കില്‍ നല്‍കുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. നേരത്തെ സംസ്ഥാനങ്ങള്‍ക്ക്മറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരുന്നത് പോലെ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനങ്ങല്‍ക്ക് നിലവില്‍ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ച നിരക്കില്‍ 25 ശതമാനം കുറവ് വരുത്താന്‍ തീരുമാനിച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാലെ അറിയിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

sameeksha-malabarinews

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ് വാക്സിന്റെ നിരക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് 150 രൂപ, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപ, ആശുപത്രികള്‍ക്ക് 600 രൂപ എന്നിങ്ങനെയുള്ള നിരക്കുകളാണ് നിശ്ചയിച്ചിരുന്നത്. ഇതില്‍ സംസ്ഥാനങ്ങല്‍ക്ക് മാത്രമാണ് വിലയില്‍ ഇളവ് വരുത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത്. ഓക്സ്ഫോഡ്ആസ്ട്രസെനിക്ക വികസിപ്പിച്ച വാക്സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.

ഭാരത് ബയോടെക്ഐസിഎംആര്‍ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കോവാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രതിഡോസ് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കുമാണ് നല്‍കുക.

ഇതിനിടെ വാക്സിന്റെ വില വ്യത്യാസം ചൂണ്ടാക്കാട്ടി വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്കുനേരെ രാജ്യത്തെമ്പാടുനിന്നും രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നിരുന്നു. വാക്സിന്‍ വില സംബന്ധിച്ച് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസുകള്‍ നിലവിലുണ്ടെന്നും വിധി വന്ന ശേഷമായിരിക്കും വാക്സിനായി ഓര്‍ഡര്‍ കൊടുക്കുകയെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ കൊടുക്കാവുന്ന വിധത്തില്‍ വാക്സിന്‍ നയം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് ഒരിക്കല്‍ കൂടി ആവശ്യപ്പെടുകയാണ്. കേന്ദ്രത്തിന് നല്‍കുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്കും വാക്സീന്‍ ലഭിക്കുമെന്ന് ഉറപ്പാക്കണം. വീണ്ടും ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!