Section

malabari-logo-mobile

കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായിരിക്കും; വാക്ക് മാറ്റുന്ന രീതി സര്‍ക്കാരിനില്ല: മുഖ്യമന്ത്രി

HIGHLIGHTS : covid vaccine will be free in kerala says pinarayi vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വജയന്‍. ഇടക്കിടെ മാറ്റി പറയുന്ന നിലപാട് സംസ്ഥാനത്തിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാക്സിന്‍ തരാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ടെന്ന് വി.മുരളീധരന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കാനാണ് കത്തെഴുതിയതെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വി മുരളീധരന് മറുപടി നല്‍കിയാല്‍ നിലവില്‍ ഉണ്ടാകേണ്ട അന്തരീക്ഷം ഉണ്ടാകില്ലെന്നും കേന്ദ്രത്തിന്റെ അപ്പോസ്തലന്മാരെന്ന് പറഞ്ഞ് വിചണ്ട വാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

sameeksha-malabarinews

കേന്ദ്ര വിഹിതത്തിന് കാത്തുനില്‍ക്കാതെ കേരളം സ്വന്തംനിലയ്ക്ക് വാക്സിന്‍ വാങ്ങണമെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവന. കേരളത്തിലെ വാക്സിന്‍ കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ ആരാജകത്വമാണെന്ന് വിമര്‍ശിച്ച കേന്ദ്രമന്ത്രി സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍, കേന്ദ്രവിഹിതത്തിന് മാത്രം കാത്തു നില്‍ക്കാതെ കേരളം സ്വന്തം നിലയില്‍ വാക്സിന്‍ വാങ്ങണം എന്ന് ആവശ്യപ്പെട്ടിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!