Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ 8,94,633 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ 8,94,633 പേര്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 7,42,113 പേര്‍ക്ക് ഒന്നാം ഡോസും 1,52,520 പേര്‍ക്ക് രണ്ടാം ...

മലപ്പുറം: ജില്ലയില്‍ 8,94,633 പേര്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 7,42,113 പേര്‍ക്ക് ഒന്നാം ഡോസും 1,52,520 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. കോവിഡ് വാക്സിന്‍ വിതരണം ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 90,931 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2,292 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

sameeksha-malabarinews

45 വയസിനു മുകളില്‍ പ്രായമുള്ള 5,56,544 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 91,233 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 41,396 പേര്‍ക്ക് ഒന്നാം ഡോസും 28,456 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 19,695 പേര്‍ക്ക് ഒന്നാം ഡോസും 17,639 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര്‍ രണ്ടാം വാക്സിന്‍ സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന്‍ നല്‍കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!