Section

malabari-logo-mobile

വാക്‌സിന്‍ ഡോസിന്റെ പണം ദുരിതാശ്വാസ നിധിയിലേക്ക്‌;കേന്ദ്ര നയത്തിനെതിരെ മുഖ്യമന്ത്രിക്ക്‌ പിന്‍തുണയുമായി ക്യാമ്പയിന്‍

HIGHLIGHTS : തിരുവനന്തപുരം: കോവിഡ്‌ വാക്‌സിന്‌ വന്‍തുക ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ കേരള സമൂഹത്തിന്റെ പ്രതിഷേധ ക്യാമ്പയിന്‍. സംസ്ഥാന സര്‍ക്കാര്...

തിരുവനന്തപുരം: കോവിഡ്‌ വാക്‌സിന്‌ വന്‍തുക ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ കേരള സമൂഹത്തിന്റെ പ്രതിഷേധ ക്യാമ്പയിന്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന രണ്ട്‌ ഡോസ്‌ വാക്‌സിന്റെ തുകയായ 800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭവാന ചെയ്യുക എന്നതാണ്‌ വാക്‌സിന്‍ ചാലഞ്ച്‌ എന്ന പുതിയ ക്യാമ്പയിന്‍.

നിരവധി പേരാണ്‌ ഇതിനോടകം ക്യാമ്പയിനിന്റെ ഭാഗമായിരിക്കുന്നത്‌. സോഷ്യല്‍ മീഡിയയില്‍ വാക്‌സിന്‍ ചലഞ്ച്‌ എന്ന ഹാഷ്‌ ടാഗ്‌ വൈറലായിരിക്കുകയാണ്‌.

sameeksha-malabarinews

മെയ്‌ ഒന്നു മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക്‌ സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കില്ല. പകരം ആശുപത്രികള്‍ നേരിട്ട്‌ വാക്‌സിനുകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന്‌ വാങ്ങണം. നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ കുത്തിവെക്കാന്‍ 250 രൂപയാണ്‌ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്‌. സ്വകാര്യ ആശുപത്രികള്‍ നേരിട്ട്‌ വാക്‌സിന്‍ വാങ്ങുന്നതോടെ നിരക്ക്‌ കുത്തനെ ഉയര്‍ന്നേക്കാം.

അതെസമയം കേന്ദ്രസര്‍ക്കാര്‍ കൊവിഡ്‌ വാക്‌സിന്റെ വില നിര്‍ണയാധികാരം കമ്പനികള്‍ക്ക്‌ കൊടുത്തെങ്കിലും കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി തന്നെ വാക്‌സിനേഷന്‍ നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!