ജനങ്ങളുടെ ജീവനല്ല, തിരഞ്ഞെടുപ്പ് വിജയമാണ് ബി.ജെ.പി സര്‍ക്കാരിന്റെ ലക്ഷ്യം: പ്രകാശ് രാജ്

ചെന്നൈ:കേന്ദ്രത്തിന്റെ ഓക്‌സിജന്‍ വിതരണ നയത്തെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. ജനങ്ങളുടെ ജീവനല്ല തിരഞ്ഞെടുപ്പ് വിജയമാണ് ബി.ജെ.പി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ ഓക്‌സിജന്‍ വിതരണത്തെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പ്രകാശ് രാജിന്റെ പ്രതികരണം.

‘ബി.ജെ.പി സര്‍ക്കാരിന് ജനങ്ങളുടെ ജീവനല്ല പ്രധാനം. തിരഞ്ഞെടുപ്പില്‍ എങ്ങനെ വിജയിക്കാമെന്നാണ് അവരുടെ ലക്ഷ്യം. യാതൊരു പ്രതീക്ഷയും നല്‍കാത്ത ഈ സര്‍ക്കാര്‍ നാണക്കേട് മാത്രമാണ്’, പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.

ഓക്‌സിജന്‍ ക്ഷാമം നേരിടുമ്പോഴും വിദേശ രാജ്യങ്ങളിലേക്ക് 9294 മെട്രിക് ടണ്‍ ഓക്‌സിജന്‍ കേന്ദ്രം കയറ്റുമതി ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top