തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ മൂന്ന് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോട് രണ്ടുപേര്‍ക്കും കണ്ണൂരില്‍ രണ്ടുപേര്‍ക്കുമാണ് രോഗം ഭേദമായത്. സംസ്ഥാനത്ത് 485 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
123 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 23980 സാമ്പിളുകള്‍ പരിശോധിച്ചു. 23277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണെന്നും ഇത് ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഇതില്‍ അലംഭാവം കാണുന്നു വെന്നും സ്‌കുളുകളിലും യാത്രകളിലും ആള്‍ക്കാര്‍ കൂടുന്ന ഇടങ്ങളിലും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.




