തിരൂരങ്ങാടി: ജിദ്ദയില്‍ ഹൃദയാഘാതം മൂലം കൊളപ്പുറം സ്വദേശി മരിച്ചു. ആസാദ് നഗര്‍ സ്വദേശി തൊട്ടിയില്‍ ഹസ്സന്‍ ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പനിയും മറ്റു ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. പനിമൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രി നല്‍കിയ പ്രാഥമിക വിവരം. സൌദിയില്‍ കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യിത്ത് വിട്ടുനല്‍കും.
ഭാര്യ: ഷാഹിന. മക്കള്‍ : സല്‍മാന്‍ ഫാരിസ്, ഷാമില്‍, സഫ്‌ന, സഹോദരങ്ങള്‍: അബ്ദുല്‍ കരീം, നാസര്‍, റസിയ, ഖദീജ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



