Section

malabari-logo-mobile

ഖത്തറിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു

HIGHLIGHTS : Covid tightens controls again in Qatar

ഖത്തറിൽ പ്രതിരോധ നടപടികളുമായി ആരോഗ്യ മന്ത്രാലയം കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഖത്തർ മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രാജ്യത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം.

വെള്ളിയാഴ്ച മുതൽ തുറസായ സ്ഥലങ്ങളിലും അടച്ചിട്ട മറ്റു സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കും. തുറസ്സായ സ്ഥലത്ത് കായികവിനോദങ്ങൾ ഏർപ്പെടുന്നവർക്ക് മാത്രമാണ് മാസ്ക് ധരിക്കുന്നതിൽ ഇളവ് അനുവദിച്ചിട്ടുള്ളത് കോൺഫറൻസുകൾ, എക്സിബിഷനുകൾ മറ്റ് ഇവന്റുകൾ എന്നിവ ആരോഗ്യ മന്ത്രാലയത്തിന് നിബന്ധനകളോടെ നടത്താനാകും.

sameeksha-malabarinews

തുറസായ സ്ഥലങ്ങളിൽ പരമാവധി 75% പേർക്കും അടച്ചിട്ട സ്ഥലങ്ങൾ പരമാവധി 50 ശതമാനം പേർക്കും പരിപാടികളിൽ പങ്കെടുക്കാൻ ആകും . പങ്കെടുക്കുന്നവരിൽ 90% പേരും കോ വിഡ് പ്രതിരോധ വാക്സിൻ എടുത്തവർ ആയിരിക്കണം. വാക്സിൻ സ്വീകരിക്കാത്തവർ, ഭാഗികമായി വാക്സിൻ സ്വീകരിച്ചവർ എന്നിവർ പിസിആർ പരിശോധന അല്ലെങ്കിൽ റാപിഡ് ആൻഡിജൻ ടെസ്റ്റ് നടത്തിയിട്ടുള്ളവരാകണം. ആരോഗ്യ മന്ത്രാലയത്തിന് അനുമതിയില്ലാതെ പരിപാടികൾ സംഘടിപ്പിക്കാൻ പാടില്ല എന്നിവയാണ് പുതിയ നിയന്ത്രണങ്ങൾ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!