തിരൂരങ്ങാടി തഹസീല്‍ദാര്‍ക്ക് യാത്രയപ്പ് നല്‍കി

തിരൂരങ്ങാടി: തിരൂരങ്ങാടിയുടെ ജനകീയ തഹസീല്‍ദാര്‍ക്ക് തിരൂരങ്ങാടി പ്രസ് ക്ലബ്ബ് യാത്രയപ്പ് നല്‍കി. തിരൂരങ്ങാടി മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് യു.എ റസാഖ് തഹസീല്‍ദാര്‍ പി.എസ്. ഉണ്ണികൃഷ്ണന് ഉപഹാരം നല്‍കി.

ഏറെക്കാലം തിരൂരങ്ങാടിയില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി തഹസീല്‍ദാറായും ഇപ്പോള്‍ തിരൂരങ്ങാടി തഹസീല്‍ദാറും സേവനമനുഷ്ടിച്ച് വിരമിക്കുന്ന പി.എസ്. ഉണ്ണികൃഷ്ണനാണ് തിരൂരങ്ങാടി മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയായ പ്രസ് ക്ലബ്ബ് യാത്രയപ്പ് നല്‍കിയത്.

2021 ഡിസംബര്‍ 31-നാണ് ഉണ്ണികൃഷ്ണന്‍ വിരമിക്കുന്നത്. ചടങ്ങില്‍ അഡീഷ്ണല്‍ തഹസീല്‍ദാര്‍ മോഹനന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ പി പ്രശാന്ത്, സുധീഷ്, പ്രസ് ക്ലബ്ബ് സെക്രട്ടറി സായിദ്, ട്രഷറര്‍ ശനീബ് മൂഴിക്കല്‍, മാധ്യമ പ്രവര്‍ത്തകരായ ഹമീദ് തിരൂരങ്ങാടി, മന്‍സൂര്‍ ചെമ്മാട്, രജസ്ഖാന്‍ മാളിയാട്ട്, കെ.എം ഗഫൂര്‍, യാസിന്‍, ഹിലാല്‍ എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top