കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജോർജ്ജ് ഓണക്കൂറിന്. ആത്മകഥയായ ഹൃദയരാഗങ്ങൾക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക. കെ പി രാമനുണ്ണി ഡോ. കെ എസ് രവികുമാർ ഡോ. എം ലീലാവതി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
ബാല സാഹിത്യ വിഭാഗത്തിൽ രഘുനാഥ് പലേരിക്കാണ് പുരസ്കാരം. അവർ മൂവരും ഒരു മഴവില്ല് എന്ന കൃതിക്കാണ് പുരസ്കാരം നേടിക്കൊടുത്തത്. 50,000 രൂപയാണ് പുരസ്കാരത്തുക.
ജക്കറാന്ത എന്ന കൃതിയിലൂടെ നോവലിസ്റ്റ് മോബിൻ മോഹനൻ അക്കാദമിയുടെ യുവ പുരസ്കാരത്തിന് അർഹനായി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




