നടിയെ ആക്രമിച്ച കേസ്; സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ചു; വിചാരണ നിർത്തിവെക്കണമെന്ന പോലീസ് അപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക്‌ മാറ്റി.

നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു. അഡ്വ. വി എൻ അനിൽകുമാറാണ് രാജിവെച്ചത്. ഈ കേസിലെ പ്രോസിക്യൂട്ടർ രാജിവെക്കുന്നത് രണ്ടാംതവണയാണ്.

വിചാരണകോടതി നടപടിയിൽ പ്രതിഷേധിച്ചാണ് രാജി.

അതേസമയം കേസിൽ തുടർ അന്വേഷണം നടക്കുന്നതിനാൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത മാസം നാലിലേക്ക് മാറ്റി. ഇന്ന് നിശ്ചയിച്ചിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ സാക്ഷിവിസ്താരം നടന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ സാക്ഷിവിസ്താരം ആണ് ഇന്ന് നടക്കേണ്ടിയിരുന്നത്. കോടതിയിൽ എത്തിയിരുന്നെങ്കിലും കോടതി വിചാരണ നടപടികൾ മാറ്റിവയ്ക്കുകയായിരുന്നു .

Share news
error: Content is protected !!
Scroll to Top