Section

malabari-logo-mobile

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷം

HIGHLIGHTS : Covid spreads rapidly among KSRTC employees

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷം. തിരുവനന്തപുരം ഡിപ്പോയില്‍ നാല്‍പ്പതിലധികം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറ്റിങ്ങല്‍ യൂണിറ്റില്‍ 10 ഡ്രൈവര്‍മാര്‍ക്കും 7 കണ്ടക്ടര്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

കോവിഡ് ബാധിച്ച കെ എസ് ആര്‍ ടി സി ജീവനക്കാരില്‍ അധികവും പമ്പ സര്‍വീസ് കഴിഞ്ഞ് മടങ്ങിയെത്തിവര്‍ക്കാണ്. ജീവനക്കാര്‍ക്കിടയിലെ കോവിഡ് വ്യാപനം ബസ് സര്‍വീസുകളെ ബാധുമെന്ന ആശങ്കയും നിലവില്‍ ഉണ്ട്.

sameeksha-malabarinews

കൂടാതെ സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.10 ദിവസം കൊണ്ട് നാലിരട്ടി വര്‍ധനയുണ്ടായെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞതാണ്.

എന്നാല്‍ ക്രിസ്മസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകള്‍ വര്‍ധിച്ചു. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ ശരിയായവിധം എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ധരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ഇനിയും കോവിഡ് കേസുകള്‍ കുത്തനെ ഉയരാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കൊവിഡ് പരിശോധന നടത്തണം. എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!