കോട്ടയം: എം.സി റോഡില്‍ കോട്ടയത്തിന് സമീപം അടിച്ചിറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. പുലര്‍ച്ചെ 2.15 ഓടെ ആയിരുന്നു അപകടം. അപകടത്തില്‍ 16 പേര്‍ക്ക് പരുക്ക്. ബസില്‍ 46 യാത്രക്കാരുണ്ടായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട ബസ് വഴിയരികിലെ ബസ് നിരവധി പോസ്റ്റില്‍ ഇടിച്ച ശേഷമാണ് തലകീഴായി മറിഞ്ഞത്.
ഉടന്‍ തന്നെ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മറ്റി. പുലര്‍ച്ചെയായിരുന്നതിനാല്‍ മറ്റ് വലിയ ദുരന്തങ്ങള്‍ ഒഴിവായി.




