തിരൂരങ്ങാടിയില്‍ നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു 3 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി :ദേശീയ പാത കക്കാട് കരിമ്പില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു .െ്രെഡവര്‍ തിരൂര്‍ വാണിയന്നൂര്‍ സ്വദേശി അയ്‌നിക്കല്‍ അബ്ദുവിന്റെ മകന്‍ അബ്ദുല്‍ റഷീദ് (45), അയല്‍വാസിയായ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ അര്‍ഷാദ് (21), െ്രെഡവറുടെ
സഹോദരി പുത്രി പകര സ്വദേശി അജ്‌സല്‍(16),എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരുക്കേറ്റവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ ഇരിങ്ങാവൂരില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

രക്ഷാപ്രവര്‍ത്തനത്തിന് ആക്‌സിഡന്റ് റസ്‌ക്യൂ ടീമും നാട്ടുകാരും നേതൃത്വം നല്‍കി.
ഇന്നലെ രാത്രി 10.30 ടെ ആയിരുന്നു അപകടം സംഭവിച്ചത്.

 

Share news
error: Content is protected !!
Scroll to Top