കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് യോഗം തൂണേരി പഞ്ചായത്ത് പ്രസിഡന്റ് അടക്കം 30 പേര്‍ക്കെതിരെ കേസ്

കോഴിക്കോട് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രവര്‍ത്തസമിതിയോഗം ചേര്‍ന്നതിന് മുസ്ലീംലീഗ് നേതാവും തൂണേരി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ കേസ്. നാദാപുരം പോലീസാണ് കേസെടുത്തത്.

തൂണേരിയില്‍ ആന്റിജന്‍ പരിശോധനയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സി തങ്ങള്‍ക്കടക്കം 53 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ജൂലൈ അഞ്ചിന് തൂണേരിയില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകസമിതിയ യോഗം ചേര്‍ന്നതിന് ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് പഞ്ചായത്ത്് അംഗങ്ങളും ഉള്‍പ്പെടും. ഇതേ തുടര്‍ന്ന് പഞ്ചായത്ത് അടച്ചിട്ടിരിക്കുകയാണ്. 400 പേരെ പരിശോധിച്ചതില്‍ 53 പേര്‍ക്കും രോഗം സ്ഥിരീകരിക്കുയായിരുന്നു,

നിലവില്‍ തൂണേരി പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നുണ്ട്

Share news
error: Content is protected !!
Scroll to Top