തിരൂരങ്ങാടി: കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പാലക്കാട്ട് മുഹമ്മദ് എന്ന ഇപ്പു ആസിയ ദമ്പതികളുടെ മകള്‍ ഫഹദ (10)നിര്യാതയായി. ബുധനാഴ്ച വൈകുന്നേരം വീടിന് മുമ്പില്‍ വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ഇന്നോവ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ (വെള്ളി) മരണപ്പെടുകയായിരുന്നു.
കൊടിഞ്ഞി ജിഎംയുപി സ്‌കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
സഹോദരങ്ങള്‍: ഫില്‍ദ, നഹദ, ഷാനിദ.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



