പരിമിതികള്‍ക്കുള്ളിലും മിന്നുന്ന വിജയം നേടി ഫാത്തിമ നിഹാല

തിരൂരങ്ങാടി: വിധി സമ്മാനിച്ചപരിമിതികള്‍ക്കുള്ളില്‍ നിന്ന് തിളക്കമാര്‍ന്ന വിജയം നേടിയ സന്തോഷത്തിലാണ് കക്കാട് സ്വദേശി ഫാത്തിമ നിഹാല. സംസാര – കേള്‍വിശേഷി ഇല്ലാത്ത ഫാത്തിമ നിഹാല പ്ലസ്ടുവിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് മറ്റുള്ളവരെ പിന്നിലാക്കി ശ്രദ്ധ നേടിയത്. ഒന്നു മുതല്‍ 10 വരെ പരപ്പനങ്ങാടി കൊടക്കാട് ബധിര വിദ്യാലയത്തില്‍ പഠിച്ചിരുന്ന ഈ മിടുക്കി പ്ലസ്ടുവിന് വാഴക്കാട് കാരുണ്യ ഭവന്‍ ബധിര വിദ്യാലയത്തിലാണ് പഠിച്ചത്. എസ്എസ്എല്‍സി പരീക്ഷയിലും മികച്ച വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നു.

കക്കാട് സ്വദേശി മേച്ചേരി സൈനുദ്ദീന്‍ന്റെ മകള്‍ ഫാത്തിമ നിഹാല പത്താം തരത്തില്‍ പഠിക്കുമ്പോഴും, പ്ലസ്ടുവിനും പഠിക്കുമ്പോഴും ഒപ്പന മത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ചിത്രകലയിലും മികവ് തെളിയിച്ചിട്ടുണ്ട്. പിതാവ് മേച്ചേരി സൈനുദ്ദീന്‍ ജിദ്ദയില്‍ അല്‍ മുത്തലഖ് ഫര്‍ണിച്ചര്‍ കമ്പനിയില്‍ ജീവനക്കാരനാണ്. സഹോദരന്‍ മുഹമ്മദ് നബീല്‍ രണ്ടാം ക്ലാസ്സിലും സഹോദരി ഫാത്തിമ ഫിദ ഒമ്പതാം ക്ലാസിലും പഠിക്കുന്നു.

1200 ല്‍ 1115 മാര്‍ക്ക് നേടിയ ഫാത്തിമ നിഹാലയെ കെഎംസിസി കക്കാട് തങ്ങള്‍പടി കമ്മിറ്റിക്കുവേണ്ടി കക്കാട് തങ്ങള്‍പടി ഗ്ലോബല്‍ കെഎംസിസി ചെയര്‍മാന്‍ പോക്കാട്ട് അബ്ദുറഹ്മാന്‍കുട്ടി ഉപഹാരവും പച്ചക്കറിതൈകളും നല്‍കി ആദരിച്ചു.

Share news
error: Content is protected !!
Scroll to Top