Section

malabari-logo-mobile

കോവിഡ് വ്യാപനം; അവലോകനയോഗം ഇന്ന്

HIGHLIGHTS : Covid expansion; Review meeting today

തിരുവനന്തപുരം: ഞായറാഴ്ചകളിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടരണോ എന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങളെടുക്കാന്‍ കോവിഡ് അവലോകന യോഗം ഇന്നു ചേരും. കേസുകളുടെ പ്രതിവാര വളര്‍ച്ചാ നിരക്ക് കുറയുന്നതും, തിരുവനന്തപുരത്ത് ആശങ്ക കുറയുന്നതും വിലയിരുത്തിയാകും പുതിയ തീരുമാനങ്ങള്‍. സി കാറ്റഗറി നിയന്ത്രണം ഉള്ള സ്ഥലങ്ങളില്‍ തിയേറ്ററുകള്‍, ജിമ്മുകള്‍ എന്നിവ അനുവദിക്കണമെന്ന ആവശ്യവും ഇന്ന് പരിഗണിക്കും. ആശുപത്രികള്‍ ആശങ്കപ്പെട്ടത് പോലെ നിറയാത്ത സഹചര്യവും കണക്കിലെടുക്കും. കൂടുതല്‍ ജില്ലകള്‍ പീക്ക് ഘട്ടത്തില്‍ എത്താന്‍ നില്‍ക്കുന്നതിനാല്‍ വലിയ ഇളവുകളോ അതേസമയം കൂടുതല്‍ കടുപ്പിക്കുന്ന രീതിയോ ഉണ്ടവന്‍ സാധ്യതയില്ല

രോഗ വ്യാപനത്തോത്, രോഗികളുടെ എണ്ണം എന്നിവ അനുസരിച്ച് ജില്ലകളെ എ ബി സി എന്നിങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ സി കാറ്റഗറിയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇവിടങ്ങളില്‍ പൊതുയോഗങ്ങളടക്കം നിരോധിച്ചിരുന്നു

sameeksha-malabarinews

കോവിഡ് ലക്ഷണങ്ങളുമായി എത്തുന്ന ഗുരുതരവസ്ഥയില്‍ അല്ലെങ്കില്‍ കിടത്തി ചികില്‍സ ആവശ്യമായി വരുന്നവര്‍ക്ക് മത്രമാണ് നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ പരിശോധന നടത്തുക. ആശുപത്രികളില്‍ ചികില്‍സക്ക് മുമ്പ് രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമാണ് കോവിഡ് പരിശോധന നടത്തുന്നത്. ഈ സംവിധാനം ഫലപ്രദമായോ എന്നതും യോഗം ചര്‍ച്ച ചെയ്യും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!