കോഴിക്കോട്: 2 ഗ്രാം എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് കാരന്തൂരില്‍ എക്‌സൈസിന്റെ പിടിയിലായി. കാരന്തൂര്‍ എടെപ്പുറത്ത് വീട്ടില്‍(ഇപ്പോള്‍ താമസം നെടുംപോയില്‍) സല്‍മാന്‍ ഫാരിസിനെയാണ് നിരോധിത മയക്കുമരുന്നുമായി കാരന്തൂര്‍ പാറക്കടവ് പാലത്തിനു സമീപം വെച്ചു വാഹനം സഹിതം പിടികൂടിയത്.
ഞായറാഴ്ച പകല്‍ 2.35 ന് കുന്ദമംഗലം എക്‌സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ മനോജ് പടിക്കത്തും പാര്‍ട്ടിയും ചേര്‍ന്നു ഉത്തര മേഖല കമ്മീഷര്‍ സ്‌ക്വാഡില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഹരീഷ്. പി.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്, അര്‍ജുന്‍ വൈശാഖ്, ധനീഷ്‌കുമാര്‍,അഖില്‍ വി,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലതമോള്‍, എക്‌സൈസ് ഡ്രൈവര്‍ എഡിസണ്‍ കമ്മീഷണര്‍ സ്‌ക്വാഡിലെ എ.ഇ.ഐ ഷിജു മോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില്‍ ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു ഹാരീസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.




