Section

malabari-logo-mobile

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

HIGHLIGHTS : covaxin approved by WHO; Official announcement soon

ഇന്ത്യയുടെ തദ്ദേശീയ കോവിഡ് വാക്‌സിനായ കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി. ടെക്‌നിക്കല്‍ അഡൈ്വസറിയുടെ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ലഭിക്കുന്ന എട്ടാമത്തെ വാക്സിനാണ് കൊവാക്സിന്‍. അംഗീകാരം ലഭിച്ചതോടെ രാജ്യാന്തര യാത്രയ്ക്കുള്ള തടസം നീങ്ങി. വാക്സിന്‍ കയറ്റുമതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 26 ന് ചേര്‍ന്ന യോഗത്തില്‍ വാക്‌സിന്‍ പ്രതിരോധശേഷി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഭാരത് ബയോടെക്കിനോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. വാക്‌സിന്റെ സാങ്കേതിക വിവരങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ അംഗീകാരം നല്‍കൂ എന്ന നിലപാടിലായിരുന്നു ലോകാരോഗ്യ സംഘടന.

sameeksha-malabarinews

കോവാക്‌സിന് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി ഓസ്‌ട്രേലിയയില്‍ ക്വാറന്റീന്‍ ഉണ്ടാകില്ല. ഓസ്‌ട്രേലിയയില്‍ ഉപരിപഠനം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ജോലിക്കാര്‍ക്കും ഈ നീക്കം ഗുണം ചെയ്യും.

നേരത്തെ ഓസ്‌ട്രേലിയയില്‍ അനുമതി ലഭിച്ച വാക്‌സിനുകള്‍, ഇന്ത്യയില്‍ വികസിപ്പിച്ച കൊവിഷീല്‍ഡ്, ചൈനയുടെ സിനോവാക് എന്നീ വാക്‌സിനുകള്‍ക്കാണ് അംഗീകാരമുണ്ടായിരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!