Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍; ബി.എഡ്. പ്രവേശനം അപേക്ഷയില്‍ തിരുത്തല്‍ വരുത്താം

HIGHLIGHTS : Calicut University news

കാലിക്കറ്റില്‍ ‘പുനര്‍നവ’ കായികാരോഗ്യ പദ്ധതി

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം സര്‍വകലാശാലാ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും ആരോഗ്യപരിപാലനത്തിനായി ‘പുനര്‍നവ’ കായികാരോഗ്യപദ്ധതി നടപ്പിലാക്കുന്നു. വിരസത ഒഴിവാക്കാനും ഊര്‍ജ്വസ്വലതയോടെ ജോലി ചെയ്യാനും അതിലൂടെ ഒരു കായികസംസ്‌കാരം വളര്‍ത്തിയെടുക്കുകയുമാണ് പദ്ധതി ലക്ഷ്യം. ആലോചനാ യോഗത്തില്‍ കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.ആര്‍. ദിനു പ്രൊജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിണ്ടിക്കേറ്റ് അംഗങ്ങളായ അഡ്വ. ടോം കെ. തോമസ്, കെ.കെ. ഹനീഫ, കായിക പഠനവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കായിക പഠനവിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ. ബിനോയ് നന്ദി പറഞ്ഞു.

sameeksha-malabarinews

കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളേജകളിലെ ബി.ആര്‍ക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റത്തിന് അപേക്ഷിക്കാം. ഒന്ന് രണ്ട് സെമസ്റ്ററുകള്‍ പൂര്‍ത്തീകരിച്ച് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനും മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കാനും യോഗ്യതയുള്ളവരാണ് അപേക്ഷിക്കേണ്ടത്. 335 രൂപയാണ് അപേക്ഷാ ഫീസ്. ചലാന്‍ റസീറ്റും അനുബന്ധരേഖകളും സഹിതം നിര്‍ദ്ദിഷ്ട അപേക്ഷ കോളേജ് പ്രിന്‍സിപ്പാള്‍ മുഖാന്തിരം 20-ന് മുമ്പായി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ഉറുദു വിഭാഗം കോ-ഓഡിനേറ്റര്‍, അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എം.എ. ഉറുദു പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ 11-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ബി.എഡ്. പ്രവേശനം അപേക്ഷയില്‍ തിരുത്തല്‍ വരുത്താം

കാലിക്കറ്റ് സര്‍വകലാശാല, 2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് അവസരം. നവംബര്‍ 5 മുതല്‍ 6-ന് വൈകീട്ട് 5 മണി വരെ പ്രവേശന വെബ്സൈറ്റില്‍ തിരുത്തലുകള്‍ വരുത്തുന്നതിനാവശ്യമായ സൗകര്യം ലഭ്യമാണ്. തിരുത്തിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും എടുത്ത് സൂക്ഷിക്കണം. സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ഫോണ്‍ 0494 2407016, 7017

പ്രിന്‍സിപ്പാള്‍മാരുടെ യോഗം

ഒന്നാം സെമസ്റ്റര്‍ പി.ജി. പരീക്ഷകളുടെ ചോദ്യപേപ്പര്‍ വിതരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ സര്‍വകലാശാലക്കു കീഴിലുള്ള പി.ജി. കോളേജുകളിലെ പ്രിന്‍സിപ്പാള്‍മാരുടെ യോഗം 5-ന് ഓണ്‍ലൈനായി ചേരും. തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടേത് രാവിലെ 11 മണിക്കും മലപ്പുറം, പാലക്കാട് ജില്ലകളുടേത് വൈകീട്ട് 4 മണിക്കുമാണ്. ഓണ്‍ലൈന്‍ ലിങ്ക് പ്രിന്‍സിപ്പാള്‍മാര്‍ക്ക് അയക്കും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2005 മുതല്‍ പ്രവേശനം നേടിയ, എല്ലാ പരീക്ഷാവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കുള്ള ബി.കോം. പാര്‍ട്ട്-3 സപ്തംബര്‍ 2020 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 22-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, കംപാരറ്റീവ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രത്യേക പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്സ്) ഏപ്രില്‍ 2019 പരീക്ഷയുടെ പ്രത്യേക പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. ഹിന്ദി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കോവിഡ്-19 പ്രത്യക പരീക്ഷാ പട്ടിക

നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ കൂട്ടിച്ചേര്‍ത്ത പട്ടിക പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷയും വൈവയും

പി.ജി. ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക് ആന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സ്പോക്കണ്‍ അറബിക് മാര്‍ച്ച് 2020 പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 8-ന് നടക്കും

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!