
പെരുമ്പാവൂർ : പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതൃസഹോദരന് 100 വർഷം തടവും 10 ലക്ഷം രൂപ പിഴയും. അസം സ്വദേശിയായ നാൽപതുകാരനെയാണ് പെരുമ്പാവൂർ പോക്സോ കോടതി ജഡ്ഡി വി സന്ദീപ് കൃഷ്ണ ശിക്ഷിച്ചത്. അഞ്ചു വകുപ്പുകളിലായി 20 വർഷം വീതമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
2020-22 കാലത്താണ് പീഡനം നടന്നത്. അച്ഛൻ മരിച്ച പെൺകുട്ടി അമ്മയോടൊപ്പമാണ് ജീവിച്ചത്. സ്കൂൾ അവധിദിവസങ്ങളിൽ കുട്ടിയെ പീഡിപ്പിച്ചു. ഇതിനിടെ, പെൺകുട്ടി ഗർഭിണിയായി. 14-ാം വയസ്സിൽ പെൺകുട്ടി പ്രസവിച്ച കുട്ടിയെ അനാഥാലയത്തിലാക്കി.
പ്രതിയുടെ ഭീഷണിയെത്തുടർന്ന് പെൺകുട്ടിയുടെ ആൺസുഹൃത്തിന്റെ പേര് പറഞ്ഞെങ്കിലും ശാസ്ത്രീയപരിശോധനയിൽ യഥാർഥ പ്രതിയെ തിരിച്ചറിഞ്ഞു. പിഴത്തുകയിൽ 7.5 ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം. കുന്നത്തുനാട് പൊലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




