ഗോവ മദ്യവുമായി കോയമ്പത്തൂർ സ്വദേശി പിടിയിൽ

വടകര : ലോറിയുടെ രഹസ്യ അറയിൽ സൂക്ഷിച്ച് കടത്തിയ 45 ലിറ്റർ ഗോവ മദ്യവുമായി കോയമ്പത്തൂർ സ്വദേശി പിടിയിൽ. കോയമ്പത്തുർ സ്വദേശി ബഷീറാണ് വടകര പൊലീസിന്റെ പിടിയി ലായത്.

സോപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന കെമിക്കൽ കോയമ്പത്തൂരിൽ നിന്ന് ഗോവയിലേക്ക് കൊണ്ടുപോകുന്ന ലോറിയിൽ പ്രത്യേകമായി നിർമിച്ച രഹസ്യ അറയിലാണ് മദ്യം ഒളിപ്പിച്ചത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ദേശീയപാതയിലെ കരിമ്പനപ്പാലത്തിനു സമീപം വാഹനം തടഞ്ഞായിരുന്നു പരിശോധന.

ലോറിയും പ്രതിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top