Section

malabari-logo-mobile

ബഹ്‌റൈനില്‍ ശിരോവസ്ത്രം ഒഴിവാക്കാത്തതിനെതുടര്‍ന്ന് ജോലി നഷ്ടമായ യുവതിക്ക് നഷ്ടപരിഹാരം

HIGHLIGHTS : മനാമ: ജോലി സ്ഥലത്ത് ശിരോവസ്ത്രം ഉപേക്ഷിക്കാത്തതിനെ തുടര്‍ന്ന് ജോലി നഷ്ടമായ യുവതിക്ക് സ്ഥാപനം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തവ്. ബഹ്‌റൈന്‍ ലേബര്‍ ക...

മനാമ: ജോലി സ്ഥലത്ത് ശിരോവസ്ത്രം ഉപേക്ഷിക്കാത്തതിനെ തുടര്‍ന്ന് ജോലി നഷ്ടമായ യുവതിക്ക് സ്ഥാപനം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തവ്. ബഹ്‌റൈന്‍ ലേബര്‍ കോടതിയുടെതാണ് വിധി. അറബ് വംശജയായ യുവതിക്കാണ് അനുകൂല വിധി.

ബഹ്‌റൈനിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരവെയാണ് മാനേജ്‌മെന്റ് യുവതിയോട് ജോലയില്‍ തുടരണമെങ്കില്‍ ശിരോവസ്ത്രം ഉപേക്ഷിക്കണമെന്ന് പറഞ്ഞത്. എന്നാല്‍ യുവതി ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. ഇതോടെ യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

sameeksha-malabarinews

ഇതെതുടര്‍ന്നാണ് യുവതിക്ക് 5726 ബഹ്‌റൈനി ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!