തിരുവനന്തപുരം വിമാനത്താവളത്തില്‍ ലക്ഷങ്ങളുടെ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലക്ഷങ്ങളുടെ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ എത്തിയ യാത്രക്കാരനില്‍ നിന്നാണ് 18 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തത്.

സ്വര്‍ണം കട്ടി കുറഞ്ഞ പേപ്പര്‍ രൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. ഇയാളുടെ ട്രോളി ബാഗിനുള്ളില്‍ തിളങ്ങുന്ന പേപ്പര്‍ പോലെയുള്ള വസ്തു കണ്ടതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയത്. ഇതെ തുടര്‍ന്നാണ് 555 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.
പിടിയിലായ ആള്‍ സ്വര്‍ണ കടത്ത് സംഘത്തില്‍പ്പെട്ടയാണെന്ന് സംശയിക്കുന്നതായി എയര്‍ ഇന്റലിജന്‍സ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top