താനൂരില്‍ ബൈക്കും ആപ്പ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

താനൂര്‍: ഒഴൂര്‍ ഹാജിയാര്‍ പടിയില്‍ ആപ്പ ഓട്ടോറിക്ഷയും
ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ഒഴൂർ കോറാട് സ്വദേശി കഴുങ്ങും തോട്ടത്തിൽ മുഹമദ് കുട്ടിയുടെ  മകൻ മുഹമ്മദ് ഫാസിൽ (23) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്.

മീനടത്തൂരിലെ ഒരു ഷോപ്പിലെ ജീവനക്കാരനാണ്. രാവിലെ കടയിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത് .ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

താനൂർ പോലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Related Articles