ദമ്പതികളെ കൊന്നു കുഴിച്ചു മൂടി; വീട്ടില്‍ സൂക്ഷിച്ച 1000 പവനുമായി ഡ്രൈവര്‍ കടന്നു

ചെന്നൈ: വിദേശത്തു നിന്നു തിരിച്ചെത്തിയ ദമ്പതികളെ കൊന്നു കുഴിച്ചു മൂടിയ ശേഷം വീട്ടില്‍ സൂക്ഷിച്ച ആയിരം പവനുമായി കടന്ന മോഷ്ടാക്കളെ പോലീസ് പിടികൂടി. ചെന്നൈയിലാണ് ഞെട്ടിക്കുന്ന മോഷണവും കൊലപാതകവും നടന്നത്. ദമ്പതിമാരെ കൊലപ്പെടുത്തിയത് ഇവരുടെ ഡ്രൈവറും ഇയാളുടെ ഒരു സുഹൃത്തും ചേര്‍ന്നാണെന്ന് പോലീസ് പറഞ്ഞു.

ചെന്നൈ സ്വദേശികളായ ശ്രീകാന്ത് (60), അനുരാധ (53) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 10 വര്‍ഷമായി ഇവര്‍ മക്കള്‍ക്കൊപ്പം യുഎസിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെയാണ് ഇരുവരും മൂന്നരയോടെ ചെന്നൈ വിമാനത്താവളത്തിലെത്തി ഇവരെ കൂട്ടിക്കൊണ്ടു പോയ ഡ്രൈവര്‍ കൃഷ്ണ മൈലാപ്പൂര്‍ വൃന്ദാവന്‍ നഗറിലുള്ള ദ്വാരക കോളനിയിലെ വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൊലപാതകം സംഭവിച്ചതെന്നാണ് പോലീസ് പറയുന്നത്.

വീട്ടില്‍ ഇവരുടെ കൈവശമുണ്ടായിരുന്ന ഒന്‍പതു കിലോ സ്വര്‍ണവും 60 കിലോഗ്രാം വെള്ളിയുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

Share news
error: Content is protected !!
Scroll to Top