ചീട്ടുകളി സംഘത്തെ പിടി കൂടി തിരൂരങ്ങാടി പോലീസ്

തിരൂരങ്ങാടി സ്റ്റേഷന്‍ പരിധിയിലെ വലിയ പറമ്പ് പാടശേഖരത്തില്‍ വച്ച് പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന തരത്തില്‍ ചീട്ടുകളി സംഘത്തെ തിരൂരങ്ങാടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ എസ് ഐ സന്തോഷ് കുമാര്‍, എസ് സി പി ഒ അനില്‍കുമാര്‍, സി പി ഒ അമര്‍നാഥ്, സുരേഷ് ബാബു, ബിജോയ്, ബബീഷ് എന്നിവരാണ ഏഴോളം വരുന്ന ചീട്ടുകളി സംഘത്തെ പിടികൂടിയത്.

കളിസ്ഥലത്തു നിന്നും 27000 രൂപ കണ്ടെടുത്തു. സ്ഥലത്ത് കളിക്കായി ദൂരെയുള്ള ദേശങ്ങളില്‍ നിന്നും നിരവധി പേര്‍ വരുന്നുണ്ടെന്നും ചീട്ടുകളി പ്രദേശത്ത് ശല്യമായി കൊണ്ടിരിക്കുകയാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകം സ്‌ക്വാഡ് രൂപികരിച്ച് പിടിക്കാനുള്ള ശ്രമമാരംഭിച്ചത്.

വേഷം മാറി വെള്ള കുപ്പികളുമായി മദ്യപിക്കാനെന്ന വ്യാജേനയാണ് പോലീസ് സ്ഥലത്തു പ്രവേശിച്ചത്. റെയ്ഡ് സ്റ്റേഷനിലെ വിവിധ പ്രദേശത്ത് വ്യാപിപ്പിക്കുന്നതാണെന്ന് എസ് ഐ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top