HIGHLIGHTS : Counterfeit currency seized from accused who drowned with baby; Crime branch may take over the case
തിരൂരങ്ങാടി: പതിനാലുമാസം പ്രായമായ മകളെയും കൊണ്ട് മുങ്ങിയ മൂന്നി യൂര്‍ സ്വദേശിയില്‍നിന്ന് 3.95 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിന്റെ അന്വേഷ ണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. വെളിമുക്ക് പടിക്കല്‍ സ്വദേശി ആലിങ്ങതൊടി മുഹമ്മദ് സഫീറി (29)നെയും മകള്‍ ഇനായ മെഹ റിനെയും കൊല്‍ക്കത്തയില്‍ കണ്ടെത്തിയിരുന്നു. തിരൂരങ്ങാടി
സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യുന്നതിനിടെ പൊലീസ് ബാഗ് പരി ശോധിച്ചപ്പോഴാണ് 3,95,500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്. 500 രൂപയുടെ 791 കള്ളനോട്ടുകളാണ് കിട്ടിയത്.
ചെന്നൈയില്‍ നിന്ന് ലഭിച്ചതാണെന്ന് സഫീര്‍ മൊഴിനല്‍കിയിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് തിരൂരങ്ങാടി പൊലീസ് കത്ത് നല്‍കി. സര്‍ ക്കാര്‍ ഉത്തരവിട്ടാലുടന്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നാണ് സൂചന. പ്രതിയായ മുഹമ്മദ് സഫീറിനെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ജൂണ്‍ 25ന് പതിനാറുങ്ങല്‍ വടക്കെ മമ്പുറത്ത് ഭാര്യ വാടകയ്ക്ക് താമസിക്കുന്ന വിട്ടില്‍നിന്ന് കുഞ്ഞിനെയുംകൊണ്ട് വിവാഹവീട്ടിലേക്കെന്നുപറഞ്ഞ് ഇയാള്‍ മുങ്ങിയതായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു