കൊറോണ ഹോട്ട്‌സ്‌പോട്ട്: ഒഴൂര്‍ അടക്കുന്നു;വാഹന ഗതാഗതം നിരോധിച്ച് പോലീസ്

താനൂര്‍: കൊറോണ പശ്ചാത്തലത്തില്‍ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച ഒഴൂരില്‍ കര്‍ശന നിയന്ത്രണം.

ഒഴൂരിലേക്ക് എത്തുന്ന താനാളൂര്‍-പാണ്ടിമുറ്റം റോഡും, ഇട്ടിലാക്കല്‍-തയ്യാല റോഡും അടച്ചു. താനൂര്‍ എസ്.എച്ച്.ഒ പി. പ്രമോദിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് ശക്തമായ പരിശോധനയും നിയന്ത്രണവും തുടരുകയാണ്.

ഇവിടെ എല്ലാ അങ്ങാടികളിലെ കടകളിലും നിശ്ചിത അകലം പാലിക്കാന്‍ കയര്‍ കെട്ടി തിരിച്ചുവെന്നും, മാസ്‌ക് നിര്‍ബന്ധമാക്കിയതായും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്‌കര്‍ കോറാട് മലബാരി ന്യൂസിനോട് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top