പരപ്പനങ്ങാടി: ലോക്ക്ഡൗണ്‍ മൂലം വിദേശത്തേക്ക് തിരിച്ചുപോകാന്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്കുള്ള ധനസഹായത്തിനുള്ള അപേക്ഷ നല്‍കാനുള്ള സഹായങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണമെന്ന് കേരള പ്രവാസി ഫെഡറേഷന്‍ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 5000 രൂപയാണ് നോര്‍ക്കവഴി പ്രവാസികള്‍ക്ക് കേരളസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില്‍ 30 ആണ് ഇതിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി.
അക്ഷയ സെന്ററുകള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതുമൂലം പല പ്രവാസികള്‍ക്കും ഓണ്‍ലൈനായി ഇതിന് അപേക്ഷിക്കാന്‍ പ്രയാസം നേരിടുകയാണ്. ഇതിന് പരിഹാരമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇടപെടേണ്ടതെന്ന് പ്രവാസി ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അപേക്ഷ സ്വീകരിക്കുന്നതിനുള്ള തിയ്യതി മെയ് 10 വരെ നീട്ടണമെന്നും ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ സംഘടനയുടെ പുതിയ തിരൂരങ്ങാടി മണ്ഡലം ഭാരവാഹികളായ സക്കരിയ.സി.പി(സെക്രട്ടറി),മെട്രോ ബീരാന്‍(പ്രസിഡന്റ്), ഫാറൂഖ് സി.ടി(ട്രഷറര്‍) എന്നിവര്‍ സംസാരിച്ചു.




