താനൂര്‍: കിണര്‍ വൃത്തിയാക്കുന്നതിനിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്ന് വാളുകള്‍ കണ്ടെടുത്തു.
കെ പുരം വട്ടത്താണിയില്‍ റെയില്‍വേ ലൈനോട് ചേര്‍ന്നുള്ള പാടത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടയിലാണ് വാളുകള്‍ കണ്ടെത്തിയത്.
കണ്ടെത്തിയ വാളുകള്‍ തുരുമ്പെടുക്കാതിരിക്കാന്‍ ഗ്രീസ് പുരട്ടിയ നിലയിലായിരുന്നു. താനൂര്‍ എസ്.എച്.ഒ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാളുകള്‍ കസ്റ്റഡിയിലെടുത്തു. സിആര്‍പിസി 102 ആം വകുപ്പ് പ്രകാരം കേസെടുത്ത് താനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




