ഷമീര്‍
പതിനൊന്നു വര്‍ഷം സിനിമയുടെ പിറകെ..
അവസാനം സിനിമ എന്ന സ്വപ്നം പൂവണിഞ്ഞ് ഷൂട്ടിംഗ് അവസാനിച്ചു മറ്റു ജോലികളും പൂര്‍ത്തിയായപ്പോള്‍ ദേ വന്നു കൊറോണ..
തീയേറ്ററുകള്‍ അടച്ചു പൂട്ടി. പ്രതിസന്ധി താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ലാല്‍ജോസ് എന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ കബീര്‍ പുഴമ്പ്രം ഇപ്പോള്‍ വണ്ടിയില്‍ പച്ചക്കറി വില്പന നടത്തുകയാണ്..
വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ മുഹമ്മദ് ശാരിക് നായകനാകുന്ന ചിത്രമാണ് ‘ലാല്‍ജോസ് ‘ ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ കബീര്‍ പുഴമ്പ്രം ജേര്‍ണലിസ്‌റ് ആയി ജോലി ചെയ്തിരുന്നെങ്കിലും സിനിമയായിരുന്നു ലക്ഷ്യം.
ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷം തിരക്കഥകളുമായി ലൊക്കേഷനുകള്‍ കയറിയിറങ്ങി.. ഈ അലച്ചിനിടയില്‍ അദ്ദേഹം ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പച്ചക്കറി വില്പന ആയാലും കൂലിപ്പണി ആയാലും എല്ലാത്തിനും മാന്യത ഉണ്ട് എന്നും, തിരക്കഥാ കൃത്തും സംവിധായകനുമായ ഒരാള്‍ക്ക് അനുഭവ സമ്പത്ത് ആണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.
സംവിധായകനായാല്‍ മറ്റു ജോലികള്‍ ചെയ്യുന്നത് കൊണ്ട് എന്താണ് പ്രശ്‌നം എന്നും, ഈഗോ കോംപ്ലക്‌സ്, നാണക്കേട് എന്നിവ മാറ്റി വെച്ചാല്‍ ഒരാള്‍ക്ക് ഈ ലോകത്ത് വിജയിക്കാന്‍ കഴിയുമെന്നും കബീര്‍ പുഴമ്പ്രം പറഞ്ഞു.

ത്രിബിള്‍ സിക്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് ആണ് ലാല്‍ജോസ് എന്ന ഈ സിനിമ നിര്‍മിച്ചിട്ടുള്ളത്. ഒരു പാട് രൂപ മുതല്‍ മുടങ്ങി കിടക്കുന്ന നിര്‍മാതാവിനെ ബുദ്ധിമുട്ടിപ്പിക്കേണ്ട എന്ന് കരുതിയാണ് തന്റെ പ്രശ്‌നങ്ങള്‍ നിര്‍മാതാവിനെ അറിയിക്കാത്തത് എന്നും, ഏതു പ്രതിസന്ധി ഘട്ടത്തിലും കൂടെ നില്‍ക്കുന്ന വ്യക്തിയാണ് നിര്‍മാതാവ് ഹസീബ് മേപ്പാട്ട് എന്നും കബീര്‍ പുഴമ്പ്രം കൂട്ടിച്ചേര്‍ത്തു.
നായകന്‍ മുഹമ്മദ് ശാരിക്കിനെ കൂടാതെ ഭഗത്മാനുവല്‍, ജെന്‍സണ്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയാണ് ‘ലാല്‍ജോസ് ‘
ഈ അടുത്ത കാലത്ത് നമ്മെ വിട്ടു പോയ ‘ശശി കലിംഗ ‘ അവസാനമായി അഭിനയിച്ച ചിത്രം എന്ന ഒരു പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. കലാഭവന്‍ ഹനീഫ്, വിനോദ് കെടാമംഗലം, റിസബാവ, ബൈജു, രാജേഷ് ശര്‍മ, അബ്ദുല്‍ മജീദ്, ടോണി തുടങ്ങിയ ജനപ്രിയ അഭിനേതാക്കളും ഈ സിനിമ യില്‍ വേഷം ഇടുന്നു.
പുതുമുഖം ആയ ആന്‍ ആന്‍ഡ്രിയ ആണ് ഈ സിനിമയിലെ നായിക. ജനപ്രിയ നായികയായ ദേവി അജിത്തും ഈ സിനിമയില്‍ ഒരു നല്ല വേഷത്തില്‍ എത്തുന്നു.
ദേവിക, മാളവിക, അശ്വതി, ഫജ്ത തുടങ്ങിയ പുതുമുഖ നായിക മാരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
നിരവധി സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ധനേഷ് ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക് ബിനേഷ് മണി, ലിറിക്‌സ് ജോ പോള്‍,
ആര്‍ട് ഡയറക്ടര്‍ ബിജു പൊന്നാനി, കോസ്റ്റുംസ് ഡിസൈനര്‍ റസാഖ് തിരൂര്‍,
മേക്കപ്പ് രാജേഷ് രാഘവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇസ്മയില്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സനു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് ജബ്ബാര്‍ മതിലകം, അമീര്‍ ഇവെന്‍ട്രിക്, പ്രൊഡക്ഷന്‍ മാനേജര്‍ അസീസ് കെ വി, ഫിനാന്‍സ് കണ്‍ട്രോളര്‍ ബിറ്റു വര്‍ഗീസ്, പി. ആര്‍. ഒ സുമേരന്‍,
എല്ലാ പ്രതിസന്ധികളും അവസ്സാനിക്കുമെന്നും എല്ലാ നിമിഷങ്ങളും കടന്നു പോകുമെന്നും ഒന്നും സ്ഥിരമല്ലെന്നും കബീര്‍ പുഴമ്പ്രം പറയുന്നു.
മലപ്പുറം ജില്ലയിലെ പൊന്നാനി പുഴമ്പ്രം സ്വദേശി ആണ് കബീര്‍.




