എം എ മ്യൂസിക് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പയ്യന്നൂര്‍ ക്യാമ്പസിലെ എം എ മ്യൂസിക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാഫോറം, പ്രോസ്‌പെക്ടസ് തുടങ്ങിയവ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷകള്‍ പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫീസ് അടച്ച ചലാന്‍ എന്നിവ സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് സമര്‍പ്പിക്കണം. സര്‍വ്വകലാശാല നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 09-09-2020

വിശദാംശങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. (www.kannuruniversity.ac.in)

 

Share news
error: Content is protected !!
Scroll to Top