ഡല്‍ഹിയില്‍ നിന്ന് മലപ്പുറം ജില്ലയിലെത്തിയ വിദ്യാര്‍ഥികള്‍ പ്രത്യേക നിരീക്ഷണത്തില്‍

 മലപ്പുറം; ഡല്‍ഹിയില്‍ നിന്ന് വിദ്യാര്‍ഥികളുമായെത്തിയ പ്രത്യേക തീവണ്ടിയില്‍ മലപ്പുറം ജില്ലയില്‍ മടങ്ങിയെത്തിയത് 95 പേര്‍. കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലിറങ്ങിയ വിദ്യാര്‍ഥികളെ പ്രത്യേകം ഏര്‍പ്പെടുത്തിയ മൂന്ന് ബസുകളിലായി കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ എത്തിച്ചു. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം തിരിച്ചെത്തിയവര്‍ക്കെല്ലാം പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 22 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി. 73 പേര്‍ വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പ്രത്യേക നിരീക്ഷണത്തിലാണ്.

Related Articles