കൊപ്ര മോഷണം: പ്രതി പിടിയിൽ

കോഴിക്കോട് : വലിയങ്ങാടിയിൽനിന്ന് കൊപ്ര മോഷ്ടിച്ച പ്രതി പിടിയിൽ. വടകര കൈനാട്ടി സ്വദേശി കുറിയടിപള്ളി വീട്ടിൽ സുബിൻരാജ് (31)ആണ് ടൗൺ പൊലീസിന്റെ പിടിയിലായത്.

കോയസൻ റോഡിലെ കൊപ്ര സംഭരണകേന്ദ്രമായ സുപ്രിയ ട്രേഡേഴ്സിൽ നിന്ന് 40 കിലോയോളം കൊപ്ര മോഷ്ടിച്ചുവെന്നാണ് കേസ്. കടയിലെയും സമീപ പ്രദേശത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

സബ് ഇൻസ് പെക്ടർമാരായ ശ്രീസിത, വിനോദ്, കിരൺ, സിപിഒ ജലീൽ  എന്നിവർ ചേർന്ന് മാനഞ്ചിറ പരിസരത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top