ജമ്മു കശ്മീരിൽ മലയാളി സൈനികന് വീരമൃത്യു

കോട്ടക്കൽ : ജമ്മുവിലെ രജൗരിയിൽ പട്രോളിങ്ങിനിടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ജവാൻ മരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് കാട്ടുമുണ്ട സുബേദാർ സജീഷ് (48) ആണ് മരിച്ചത്. 27 വർഷമായി സൈന്യത്തിൽ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ഒരു മാസംമുമ്പ് നാട്ടിൽ വന്ന് തിരിച്ചു പോയതാണ്.

ഞായർ രാവിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം രാവിലെ എട്ടിന് ബാല പ്രബോധിനി എൽപി സ്കൂളിൽ പൊതുദർശനത്തിനുവയ്ക്കും. ശേഷം സൈന്യത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

അച്ഛൻ: പരേ തനായ കാട്ടുമുണ്ട സുബ്രഹ്മണ്യൻ. അമ്മ: ലക്ഷ്മി. ഭാര്യ: റോഷ്‌നി. മക്കൾ: സിദ്ധാർഥ് (മലപ്പുറം കേന്ദ്രീയ വിദ്യാലയം പ്ലസ് വൺ വിദ്യാർഥി), ആര്യൻ (മലപ്പുറം എയുപി സ്കൂൾ ആറാംക്ലാസ് വിദ്യാർഥി).

സഹോദരങ്ങൾ: സജിത (സീനിയർ നഴ്‌സിങ് ഓഫീസർ, പൊന്നാനി സ്ത്രീകളുടെയും കുട്ടികളു ടെയും ആശുപത്രി), രജിത (ജിഎൽപിഎസ് പരിയാപുരം), രജീഷ് (വനിതാ ശിശു വികസന ഓഫീസ്, മലപ്പുറം), ഷാജി (വാട്ടംകു ളം), പ്രകാശൻ (താനൂർ), ആതിര (എഫ്എച്ച്സി, പൊന്മള).

Share news
error: Content is protected !!
Scroll to Top