കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സ്ത്രീ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വര മരണം. പയ്യോളി തുറയൂർ ചൂരക്കാട് വയൽ നെടുങ്കുനി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വാര്‍ധക്യസഹജമായിട്ടുള്ള മറ്റ് അസുഖങ്ങളും ഇവര്‍ക്കുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം.

ഭർത്താവ്: ചന്ദ്രൻ. മകൻ: നിധിൻ. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടു പേർ കൂടി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. 17 പേരാണ് ഇതുവരെ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിൽ ആറു പേർ മരണത്തിന് കീഴടങ്ങി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top