Section

malabari-logo-mobile

നാര്‍ക്കോട്ടിക് ജിഹാദ്: സര്‍ക്കാരിനെതിരെ മാര്‍ കൂറിലോസ് മെത്രാപൊലീത്ത

HIGHLIGHTS : Narcotic Jihad: Metropolitan Mar Curillos against the government

പാലാ ബിഷപ്പിന്റെ പ്രസംഗത്തിന് ശേഷം ധ്രുവീകരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ അല്‍പ്പം ജാഗ്രതയും മധ്യസ്ഥ ശ്രമങ്ങളില്‍ ആര്‍ജ്ജവവും കാണിക്കേണ്ടതായിരുന്നുവെന്ന് യാക്കോബായ സുറിയാനി സഭനിരണം ഭദ്രസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ക്കൂറിലോസ് മെത്രാപൊലിത്ത. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും അല്‍പ്പം കൂടി നേതൃപാടവവും ആര്‍ജ്ജവവും കാട്ടിയെന്ന് പറയാം.

സര്‍വ്വകക്ഷി സര്‍വ്വമത നേതാക്കളുടെ അനിരജ്ഞന സമ്മേളനം വളരെ മുമ്പേ സര്‍ക്കാര്‍ വിളിക്കേണ്ടതായിരുന്നു. ഇനിയെങ്കിലും സമുദായ സൗഹാര്‍ദം ഉറപ്പിക്കാന്‍ ആവശ്യമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷം ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിനെ ആണെന്ന് തോന്നും. മതേതരത്വം ഭീഷണി നേരിടുന്ന കാലത്ത് കോണ്‍ഗ്രസ് മുക്ത കേരളമല്ല ഇടതുപക്ഷം ലക്ഷ്യമിടേണ്ടത്. വര്‍ഗ്ഗീയ മുക്ത കേരളമാണ്.

sameeksha-malabarinews

അതിനകത്ത് ഒരു രാഷ്ട്രീയ മുതലെടുപ്പ് ഉണ്ട്. തങ്ങള്‍ക്ക് എന്തെങ്കിലും ലാഭം ഉണ്ടാകുന്നെങ്കില്‍ ഉണ്ടാകട്ടെയെന്ന സമീപനമാണ്. മുമ്പൊക്കെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മതനിരപേക്ഷതക്ക് വേണ്ടി ആര്‍ജവത്തോടെ നിലപാട് എടുത്തിട്ടുണ്ട്. അതിന്റെ തീഷ്ണ കുറഞ്ഞുവെന്നും മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!