‘ഇസ്ലാമാണോയെന്ന് ഡ്രസ്സൊക്കെ മാറ്റി നോക്കേണ്ടെ’ ശ്രീധരന്‍പിള്ളയുടെ കടുത്ത വര്‍ഗ്ഗീയ പരാമര്‍ശം

തിരുവനന്തപുരം:  കടുത്തവര്‍ഗ്ഗീയ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍. ഇസ്ലാമാകണമെങ്ങില്‍ ചില അടയാളങ്ങളുണ്ടെന്നും അതറിയാന്‍ ഡ്രസ് മാറ്റിനോക്കേണ്ടെയെന്നുമായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. ആറ്റിങ്ങല്‍ മണ്ഡലത്തിലെ പ്രചരണയോഗത്തിലാണ് ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസ്താവന.

ബാല്‍ക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്. ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍ രാഹുല്‍ ഗാന്ധി, യെച്ചുരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചുകിടക്കുന്നവര്‍ ഏത് ജാതിക്കാരാണെന്ന് അറിയണമെന്നാണ് ഇസ്ലാമാണങ്ങില്‍ ഡ്രസ് എല്ലാം മാറ്റിനോക്കണമല്ലോ എന്നതായിരുന്നു പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന

Related Articles